റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യ വനിതാ സിഎഫ്ഒ ആയി സുധ ബാലകൃഷ്ണൻ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സുധ ബാലകൃഷ്ണനെ നിയമിച്ചു. 2016 ൽ ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണായി എത്തിയതിനുശേഷമുള്ള വലിയ തീരുമാനങ്ങളിലൊന്നാണിത്.അതേസമയം ശമ്പളത്തുകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സുധ ചുമതലയേറ്റെടുത്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റായ സുധ ബാലകൃഷ്ണൻ എൻഎസ്ഡിഎൽ (നാഷനൽ സെക്യുരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) വൈസ് പ്രസിഡന്റാണ്. മൂന്നു വർഷത്തേക്കാണ് ചുമതല.
താമസസൗകര്യത്തോടെ മാസം രണ്ടു ലക്ഷം രൂപയും വീട് ഇല്ലാതെ നാലു ലക്ഷം രൂപയും ശമ്പളമുള്ള പോസ്റ്റാണ് ആർബിഐ സിഎഫ്ഒയുടേത്. റിസർവ് ബാങ്കിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതുൾപ്പടെ നിർണായക ഉത്തരവാദിത്തങ്ങളാണ് സിഎഫ്ഒയ്ക്കുള്ളത്. റിസർവ് ബാങ്കിന്റെ ബജറ്റ്, ജീവനക്കാരുടെ പിഎഫ് നിരക്ക് തുടങ്ങിയവയിലും തീരുമാനം സിഎഫ്ഒയുടേതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here