Advertisement

‘രാഹുൽ മാങ്കൂട്ടത്തലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല, വന്നാൽ ശക്തമായ സമരം ഉണ്ടാകും’; സി കൃഷ്ണകുമാർ

6 hours ago
Google News 1 minute Read

ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. രാഹുൽ മാങ്കൂട്ടത്തലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല. പാലക്കാട് രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സംഘടകർ തീരുമാനിക്കണം രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നത്.എം എൽ എ എന്ന നിലയിൽ ക്ലബ്‌ന്റെയോ റെസിഡൻസ് അസോസിയേഷന്റെയോ പരിപാടികളിൽ പങ്കെടുത്താലും തടയുമെന്നും സി കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി.

എന്നാൽ ബിജെപിയുടെയും സിപിഐഎമ്മിന്റെയും പ്രതിഷേധങ്ങളെ മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട്ടെ പരിപാടികൾക്കെത്തിക്കാനുള്ള ആലോചനയുമായി എ ഗ്രൂപ്പും അടുത്ത സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും ഓണപ്പരിപാടികളിലുൾപ്പെടെ രാഹുലിനെ പങ്കെടുപ്പിക്കാനാണ് ആലോചന.

സന്ദീപ് വാര്യർ അനാഥ പ്രേതം പോലെ നടക്കുന്നുവെന്നും സി കൃഷ്ണകുമാർ പ്രതികരിച്ചു. കോൺഗ്രസിന് പോലും വേണ്ടാത്ത സന്ദീപിന്റെ ആരോപങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ഇലക്ഷന് കൊടുത്ത വിവരങ്ങൾ 100 ശതമാനം ശരിയാണ്. കോൺഗ്രസ്സിനുള്ളിൽ സന്ദീപ് മുങ്ങി താഴാതിരിക്കാൻ കൈ കാൽ ഇട്ട് അടിക്കുകയാണ്. അതിന് ഞങ്ങൾ എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

Story Highlights : c krishnakumar against rahul mamkoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here