Advertisement

ഇടിയും മിന്നലും; മരണം 40 കടന്നു

May 29, 2018
Google News 0 minutes Read
thunderstorm killed 40 in country

ഇടിയും മിന്നലോടും കൂടിയ ശക്തമായ കാറ്റിനെ തുടർന്നു രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 40 ആയി. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് മരണങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്തത്.

മിന്നലേറ്റ് ഉത്തർപ്രദേശിൽ 10 പേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഝാർഖണ്ഡിൽ ശക്തമായ കാറ്റിനും ഇടിക്കും തുടർന്നുണ്ടായ അപകടങ്ങളിൽ 13 പേർ മരിച്ചു. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിക്കുകയും ചെയ്തിട്ടുണ്ട്. സമാന രീതിയിലുള്ള അപകടങ്ങളിൽ 17 പേർ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here