പാലക്കാട് കൊപ്പത്ത് മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു

പാലക്കാട് കൊപ്പം വിളത്തൂരിൽ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. പാറക്കൽ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്ന് വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഷൊ൪ണൂരിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും കൂടുതൽ യൂണിറ്റുകളെത്തി തീയണക്കാൻ ശ്രമം തുടരുന്നു.
അതേസമയം കൊപ്പത്ത് മൂന്ന് പേർക്ക് മിന്നലേറ്റു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് ഇന്നായിരുന്നു. ഇത് കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവർക്കിടയിൽ നിന്ന മൂന്ന് പേർക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.
Story Highlights : lightning fire at pattambi bed company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here