പോക്‌സോ കേസില്‍ പ്രതിയായ കൗണ്‍സിലറെ പുറത്താക്കി സിപിഐഎം; രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു

എറണാകുളത്ത് പോക്‌സോ കേസില്‍ പ്രതിയായ കോതമംഗലം നഗരസഭ കൗണ്‍സിലര്‍ കെ വി തോമസിനെ സിപിഐഎം പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ വി തോമസിനെ പുറത്താക്കിയതായി സിപിഐഎം ഏരിയ കമ്മിറ്റി അറിയിച്ചു. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് കെ വി തോമസിനോട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. (CPIM expels councilor accused in POCSO case)
നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയാണ് കെ വി തോമസ്. വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പലയിടങ്ങളില്‍ വച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നും കയറിപ്പിടിച്ചു എന്നും പരാതിയില്‍ പറയുന്നു. അതിജീവിത നേരിട്ട് നല്‍കിയ പരാതിയില്‍ കോതമംഗലം പോലീസ് കേസെടുത്തു.
Read Also: പത്തനംതിട്ടയിലെ ഹോട്ടല്‍ ഉടമയുടെ ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്
ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക, സമ്മതമില്ലാതെ സ്പര്‍ശിക്കുക, പിന്തുടര്‍ന്ന് ശല്യം ചെയ്യുക തുടങ്ങിയ വകുപ്പുകളും പോക്‌സോ നിയമപ്രകാരവുമാണ് കേസ്. പ്രതിയായ കെ വി തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു എന്ന് പൊലീസ് അറിയിച്ചു.
Story Highlights : CPIM expels councilor accused in POCSO case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here