മകനെ കൊന്ന കുടുംബത്തിന് ഇഫ്ത്താർ വിരുന്നൊരുക്കി ഒരു അച്ഛൻ

മകനെ കൊലപ്പെടുത്തിയ മുസ്ലീം കുടുംബത്തിന് ഇഫ്ത്താർ വിരുന്നൊരുക്കി സ്‌നേഹത്തിന്റെ സന്ദേശം പങ്കുവെച്ച് ലോകത്തിന് മുന്നിൽ മാതൃകയായി ഒരു അച്ഛൻ. ദുരഭിമാനക്കൊലയുടെ ഇരയായിരുന്നു യഷ്പാൽ സക്‌സേനയുടെ മകൻ അങ്കിത് സക്‌സേന. മുസ്ലീം കുടുംബത്തിലെ പെൺകുട്ടിയുമായി പ്രണയത്തിലായതിന്റെ പേരിലാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അങ്കിത്തിനെ കൊല്ലുന്നത്. ഇന്ന് അങ്കിത് മരിച്ച് മാസങ്ങൾക്ക് ശേഷം വെറുപ്പിന്റെയല്ല സ്‌നേഹത്തിന്റെ സന്ദേശമാണ് പങ്കുവെക്കേണ്ടതെന്ന് കാണിക്കാൻ പുണ്യമാസമായ റമദാനിൽ വലിയൊരു ഇഫ്ത്താർ സംഗമം നടത്താനൊരുങ്ങുകയാണ് യഷ്പാൽ.

Yashpal
ഒരു ഫോട്ടോഗ്രാഫർ കൂടിയായിരുന്ന അങ്കിത്ത് മരിക്കുമ്പോൾ പ്രായം വെറും 23 വയസ്സ്. മുസ്ലീം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു അങ്കിത്ത്. അങ്കിത്ത് മുസ്ലീം അല്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് അവർ അങ്കിത്തിനെ കൊന്നുകളഞ്ഞ്. മതേതര രാഷ്ട്രം എന്ന് പറയുമ്പോഴും സ്വന്തം മതത്തിലും ജാതിയിലും പെട്ടവർ മാത്രമേ പരസ്പരം വിവാഹം കഴിക്കാവൂ എന്ന് നിർബന്ധമുള്ളവരാണ് ഇന്ത്യക്കാർ. ആ നിർബന്ധത്തിന്റെ ഇരയായിരുന്നു അങ്കിത്ത്.

ankit
ആ കുടുംബത്തോട് യഷ്പാലിന് സ്വാഭാവികമായും വെറുപ്പാണ് ഉണ്ടാകേണ്ടത്. എന്നാൽ യഷ്പാൽ ഈ കുടുംബത്തെ ഇഫ്ത്താർ വിരുന്നിനായി ക്ഷണിച്ചിരിക്കുകയാണ്. ഡൽഹിയിലെ രാഖുബിൽ നഗറിൽ ജൂൺ 3 നാണ് ഇഫ്ത്താർ. മിശ്രവിവാഹിതരെ സഹായിക്കാനായി യഷ്പാൽ ഒരു ട്രസ്റ്റിന് രൂപം നൽകിയിട്ടുണ്ട്. ഈ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുടെ തുടക്കമെന്നോണമാണ് തന്റെ മകനെ കൊന്ന കുടുംബവുമൊത്തുള്ള ഇഫ്ത്താർ. ഇവരെ കൂടാതെ മറ്റ് നിരവധി പേരും ഇഫ്ത്താറിൽ പങ്കെടുക്കാൻ എത്തും. പ്രദേശത്തെ ഒരു പാർക്കിലാണ് ഇഫ്ത്താർ നടക്കുക. തന്റെ മകന്റെ കൊലയെ മുതലെടുത്ത് മുസ്ലീം സമൂഹത്തിനെതിരെ വിഷംചീറ്റാൻ വന്ന ഹിന്ദുത്വ ശക്തികൾക്കൊരു മറുപടികൂടിയാണ് യഷ്പാലിന്റെ ഈ ഇഫ്ത്താർ.

shehzadi
ഷെഹസാദിയുമായി (20) പ്രണയത്തിലായിരുന്നു അങ്കിത്. ഇരുവരും ഫോണിലൂടെ കൈമാറിയ സന്ദേശങ്ങൾ ഷെഹസാദിയുടെ വീട്ടിൽ പിടിച്ചതോടെയാണ് ഇരിുവരുടേയും പ്രണയം വീട്ടിൽ അറിയുന്നത്. തുടർന്ന് അങ്കിതിനെ ഷെഹസാദിയുടെ അമ്മാവൻ കൊലപ്പെടുത്തിയെന്ന് ഷഹസാദ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷെഹസാദിയുടെ അച്ഛനും, അമ്മയും, അമ്മാവനും ഇതേതുചർന്ന് പോലീസ് കസ്റ്റഡിയിലായി. പ്രായപൂർത്തിയാവാത്ത ഷെഹസാദിയുടെ അനിയനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. തനിക്ക് ഭീഷണിയുണ്ടെന്ന ഷഹസാദിയുടെ പരാതിയിൽ അവരെ നാരി നികേതനിൽ താമസിപ്പിച്ചിരിക്കുകയാണ.്
delhi man plans iftar for family who killed his son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here