26
Mar 2019
Tuesday
100 News

‘കെവിൻ തെന്മലയിൽ എത്തിയപ്പോൾ രക്ഷപ്പെട്ടു’ : പ്രതി ഷാനുവിന്റെ മൊഴി പുറത്ത്

kevin escaped says shanu in his statemnt

കെവിൻ തെന്മലയിൽ എത്തിയപ്പോൾ രക്ഷപ്പെട്ടുവെന്ന് കെവിൻ കൊലക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോ.
കെവിന്റെ പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഷാനു പറയുന്നു. തെന്മലയിൽ വാഹനം നിർത്തിയപ്പോൾ കെവിൻ രക്ഷപ്പെട്ടുവെന്നാണ് ഷാനുവിന്റെ മൊഴി. കെവിന്റെ സുഹൃത്ത് അനീഷിനെ കോട്ടയത്ത് ഇറക്കി വിട്ടെന്നും ഷാനു പറയുന്നു.

അതേസമയം, കെവിനെ തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഐജി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവിനെയും കെവിൻ കൊല്ലപ്പെട്ട ദിവസം രാത്രി പെട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്‌പെൻഡ് ചെയ്തിരുന്നു.

kevin murder

Top