ഖത്തറിൽ വിദേശികൾക്ക് സ്ഥിരം താമസാനുമതി; കരട് നിയമത്തിന് അംഗീകാരം

ഖത്തറിൽ വിദേശികൾക്ക് സ്ഥിരം താമസാനുമതി നൽകാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് അൽ മഹ്മൂദിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്.
ഉപോധികൾക്ക് വിധേയമായി വിദേശികൾക്ക് ഖത്തറിൽ സ്ഥിരം താമസാനുമതി നൽകാമെന്നാണ് കരട് നിയമത്തിൽ വ്യക്തമാക്കിയത്. ഇതുപ്രകാരം പ്രത്യേക നിഹന്ധനകൾ പാലിക്കുന്ന ഖത്തർ സ്വദേശികളല്ലാത്തവർക്ക് സ്ഥിരം താമസാനുമതി നൽകാൻ അഭ്യന്തര മന്ത്രാലയത്തിന് നിയമം അനുമതി നൽകുന്നു.
ദീർഘകാല പ്രവാസിയാകുന്നതിന് പുറണെ, രാജ്യത്തിന് മികച്ച സേവനം നൽകിയവർക്കും സാമ്പത്തിക മേഖലയിൽ മികച്ച സംഭാവനകളർപ്പിച്ചവർക്കും, സേവനം ആവശ്യമായി വരുന്നവർക്കുമാണ് സ്ഥിര താമസാനുമതി ലഭിക്കുന്നത്. ഇത് കൂടാതെ വിദേശിയായ ഭർത്താവിൽ ഖത്തർ സ്വദേശിനിക്കുണ്ടായ കുട്ടികൾക്കും സ്ഥിരതാമസാനുമതി നൽകാനും കരട് നിയമത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here