ഇന്ധനവില സംസ്ഥാനത്ത് ഒരു രൂപ കുറയും; സംസ്ഥാന സര്‍ക്കാരിന് നഷ്ടം 509 കോടി

കേന്ദ്ര സര്‍ക്കാരിനോട് പെട്രോള്‍- ഡീസല്‍ വില കുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനാല്‍ വില കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പെട്രോള്‍- ഡീസല്‍ വിലയില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതിയില്‍ നിന്ന് ഒരു രൂപ വീതം ജൂണ്‍ ഒന്ന് മുതല്‍ ഉപഭോക്താവിന് കുറവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധിക നികുതിയില്‍ ഇളവ് നല്‍കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് 509 കോടിയുടെ നഷ്ടമാണ് ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഒരു സന്ദേശമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം എടുക്കുന്നത്. കുതിച്ചുയരുന്ന ഇന്ധവില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. ഇപ്പോള്‍ ഉള്ള വിലയില്‍ നിന്ന് ഒരു രൂപയാണ് സംസ്ഥാനം കുറക്കുന്നത്. ഇത് നിശ്ചിത കാലയളവിലേക്കുള്ള കുറവല്ലെന്നും എന്നന്നേക്കുമുള്ള കുറവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്ന് മുതലാണ് ഇന്ധനവിലയില്‍ ഇളവ് നല്‍കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here