ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നേറ്റം രണ്ടിടങ്ങളിൽ മാത്രം

ഉത്തരേന്ത്യയിൽ നടക്കുന്ന നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് മുന്നേറ്റം കേവലം രണ്ടിടങ്ങളിൽ മാത്രം.
കൈരാനയിൽ ആർഎൽഡിയുടെ തബസ്സും ഹസന് 19,900 ൽ അധികം വോട്ടുകളുടെ ലീഡാണ് ഉള്ളത്. ഝാർഖണ്ഡിൽ ജെഎംഎമിന്റെ സീമ ദേവിയാണ് മുന്നിൽ. 296 വോട്ടുകൾക്കാണ് മുന്നേറ്റം. ഉത്തരാഖണ്ഡിൽ കോൺഗ്രസാണ് മുന്നിൽ. ഇവിടെ വോട്ടെണ്ണൽ അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ 198 വോട്ടുകൾക്കാണ് കോൺഗ്രസ് മുന്നോറുന്നത്.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസാണ് മുന്നിൽ. 32000 വോട്ടുകൾക്കാണ് ടിഎംസിയുടെ ദുലാൽ ചന്ദ്രദാസ് ഇവിടെ മുന്നേറുന്നത്. നൂർപൂരിൽ സമാജ്വാദി പാർട്ടി 5100 വോട്ടുകൾക്കാണ് ുന്നിൽ. മേഖാലയിലും കോൺഗ്രസ് തന്നെയാണ് മുന്നിൽ. മഹാരാഷ്ട്രയിൽ എൻസിപിയാണ് മുന്നിൽ. 3959 വോട്ടിനാണ് ഇവിടെ എൻസിപി മുന്നേറുന്നത്.
പാൽഘറിലും, ഗോമിയയിലും മാത്രമാണ് ബിജെപിക്കാണ് മുന്നേറ്റം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here