Advertisement

വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക്; ചെങ്ങന്നൂരില്‍ ഇടത് തരംഗം

May 31, 2018
Google News 0 minutes Read
chengannur election 2018

ചെങ്ങന്നൂരിലെ വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക്. നിലവിലെ കണക്കനുസരിച്ച് എല്‍ഡിഎഫ് മുന്നേറ്റമാണ് പ്രകടമാകുന്നത്. 18780 വോട്ടുകള്‍ സ്വന്തമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കുകയാണ്. 5420 വോട്ടുകളുടെ ഭൂരിപക്ഷമാണ് സജി ചെറിയാന്‍ വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക് കടന്നപ്പോള്‍ നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി. വിജയകുമാറാണ്. ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താണ്.

കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ പ്രതീക്ഷയുണ്ടായിരുന്ന പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് വലിയ മുന്നേറ്റം നടത്തി. അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫ് അനുകൂല മേഖലകളാണ് കൂടുതല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here