ഇദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടപദി ഗായകനായിരുന്നു, കാണാതായിട്ട് ആറ് മാസം

ഈ ഫോട്ടോയിൽ കാണുന്ന എം.എം.മധുസൂദനൻ എന്ന വ്യക്തിയെ 2017 നവംബർ മുതൽ കാണാതായിരിക്കുകയാണ്. ഇദ്ദേഹം ഗുരുവായൂർ ദേവസ്വം ക്ഷേത്രം അഷ്ടപദി ഗായകനാണ്. മാനസിക അസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്നു. ആറുമാസക്കാലമായി യാതൊരു വിവരവും ലഭ്യമായിട്ടില്ല.
ഗിരിജാ ദേവിയാണ് ഭാര്യ. വടക്കേ നടയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ്. കാര്‍ത്തിക ,ശ്യാം കൃഷ്ണന്‍ എന്നിവരാണ് മക്കള്‍. മധുസൂദനന് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും അത് ജോലിയ്ക്ക് പോകുമ്പോള്‍ കൊണ്ട് പോകാറില്ല. വീട്ടില്‍ വച്ച് മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറ്. അമ്പലത്തിലേക്ക് എന്ന് പറഞ്ഞ് പോയതിന് ശേഷമാണ് മധുസൂദനന്‍ അപ്രത്യക്ഷനാകുന്നത്. ഒരിക്കല്‍ തൃശ്ശൂരില്‍ കണ്ടെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചെങ്കിലും കണ്ടെത്താനായില്ല. മുമ്പും ഇത്തരത്തില്‍ മധുസൂദനന്‍ വീട് വിട്ട് പോയിട്ടുണ്ടെങ്കിലും ആ പോയതെല്ലാം കുടുംബവീട്ടിലേക്കായിരുന്നു. അവിടെ നിന്ന് രണ്ട് ദിവസത്തിനകം മടങ്ങി എത്താറുമുണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് മധുസൂദനന്‍ കടുംബവീട്ടില്‍ പോലും ചെല്ലാതെ മാറി നില്‍ക്കുന്നതെന്ന് മകന്‍ പറയുന്നു. ആശങ്കയിലാണ് വീട്ടുകാര്‍. കാണാതായി ദിവസങ്ങള്‍ക്കകം ഗുരുവായൂര്‍ ക്ഷേത്രം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.
മധുസൂദനനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കാം
ശ്രീകുമാർ:- 9656741117
ശ്യാം കൃഷ്ണൻ:- 8848438316
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here