ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസ്; ഉത്തര്‍പ്രദേശില്‍ ബിജെപിയെ പൂട്ടി എസ്പിയും ബിഎസ്പിയും

വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിന്റെ പേരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ച കര്‍ണാടകത്തിലെ ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുനിരത്‌ന 41,162 വോട്ടുകള്‍ക്കാണ് വിജയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപിയെ പൂട്ടാന്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും മറ്റ് പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് ശക്തമായ പ്രതിരോധം തീര്‍ത്തു. കയ്‌റാന മണ്ഡലത്തില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ഥി വിജയത്തിലേക്ക്. ഉത്തര്‍പ്രദേശിലെ നൂര്‍പൂര്‍ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് എസ്പി സ്ഥാനാര്‍ഥി ബിഎസ്പിയുടെ രാഷ്ട്രീയ പിന്തുണയോടെ പിടിച്ചെടുക്കുന്നത്. 6211 വോട്ടിനാണ് നൂര്‍പൂര്‍ മണ്ഡലത്തില്‍ എസ്പി സ്ഥാനാര്‍ഥി വിജയിച്ചത്. നാഗാലാന്‍ഡ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിപിപി സ്ഥാനാര്‍ഥി വിജയിച്ചു. ഉത്തരാഖണ്ഡ് തരാലി മണ്ഡലത്തിലും മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ലോക്‌സഭാ മണ്ഡലത്തിലും ബിജെപി വിജയിച്ചു.
ഉത്തര്‍പ്രദേശിലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രാദേശിക ഐക്യം ബിജെപിക്ക് തിരിച്ചടിയാകും. വരുന്ന പൊതുതിരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തരായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് യോഗി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here