ഈ വിജയം സര്‍ക്കാരിന്റെ വിലയിരുത്തല്‍: തോമസ് ഐസക്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് ധനമന്ത്രി തോമസ് ഐസക്. ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ ഉജ്ജ്വല വിജയമെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജാതി സംഘടനകളുടെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി ബിജെപി നടത്തിവന്നിരുന്ന സാമുദായിക ദ്രുവീകരണം തകര്‍ന്നുകൊണ്ടിരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത്. ബിജെപിയുടെ വോട്ടില്‍ ചോര്‍ച്ചയുണ്ടായത് അതിന് തെളിവാണ്.
ഇടത് രാഷ്ട്രീയത്തോട് വിപ്രതിപത്തി പുലര്‍ത്തിയ ജനങ്ങള്‍ പോലും ഇടതുപക്ഷത്തെ തുണച്ചിരിക്കുകയാണ്. അതില്‍ മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ പ്രവര്‍ത്തനങ്ങളും ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. യുഡിഎഫിനോട് ആഭിമുഖ്യമുള്ളവര്‍ പോലും ഇടതുപക്ഷത്തിന് വോട്ട് ചെയ്തതാണ് ഈ വിജയത്തിന് കാരണമെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here