പന്ത്രണ്ട് ഭീകരർ നുഴഞ്ഞുകയറി; നാളെ വലിയ ഭീകരാക്രമണം നടത്താൻ പദ്ധതിയെന്ന് റിപ്പോർട്ട്

lashkar terrorists killed 24year old in ISIS model

ജമ്മു കശ്മീരിലേക്ക് അതിർത്തിക്കപ്പുറത്തു നിന്നും 12 ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആസൂത്രിതമായ വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഭീകരർ നുഴഞ്ഞുകയറിയതെന്നാണ് കരുതുന്നത്.

നുഴഞ്ഞുകയറിയ ഭീകരസംഘം ചെറുഗ്രൂപ്പുകളിലായി തിരിഞ്ഞ് പല സ്ഥലങ്ങളിലേക്ക് നീങ്ങിയെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ശനിയാഴ്ച വലിയ ഭീകരാക്രമണം നടത്താനാണ് ഇവരുടെ പദ്ധതി എന്നാണ് വിവരം.

ജമ്മു കശ്മീരിൽ പുതിയ നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്തതിനേത്തുടർന്ന് ഡൽഹിയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...
Top