സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം: ഡി വിജയകുമാര്‍

കോണ്‍ഗ്രസ്സിന്റെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. എന്നാല്‍ പ്രവര്‍ത്തനങ്ങളിലെ പോരായ്മ മാത്രമല്ല സിപിഎമ്മിന്റെ അസത്യ പ്രസ്താവനകളും തോല്‍വിയ്ക്ക് കാരണമായെന്നും വിജയകുമാര്‍ പറഞ്ഞു. പല ബൂത്തുകളിലും യുഡിഎഫിന്റെ ഏജന്റുമാര്‍ ഇരുന്നില്ല. താല്പര്യമില്ലാത്ത ആളുകളെ എന്തിന് ബൂത്ത് ഏജന്റുമാരായി ഇരുത്തിയെന്നത് അന്വേഷിക്കണം. പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ടതിനെകുറിച്ചും പാര്‍ട്ടി ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് ശേഷം ഹൈക്കമാന്റിലേക്ക് പരാതിപ്രവാഹമാണ്. കേരളത്തിലെ സംഘടന പ്രശ്നങ്ങളില്‍ രാഹുല്‍ഗാന്ധി ഉടന്‍ ഇടപടണമെന്നാണ് ആവശ്യം. നേതൃതലത്തിലെ ഗ്രൂപ്പുകളി പരാജയത്തിലേക്ക് വഴിവെച്ചുവെന്ന് പരാതി. സംഘടനയെ ശക്തിപ്പെടുത്താന്‍ കഴിയുന്നയാളെ കെപിസിസി പ്രസിഡന്റാക്കണമെന്നും ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here