ആനന്ദ് ജോണിനു വേണ്ടി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നു

ഡാലസില്‍ 11വര്‍ഷമായി ആനന്ദ് ജോണ്‍ വിചാരണകാത്ത് കഴിയുന്ന കേസുകള്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പിന്‍വലിച്ചു. ഈ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയ കോടതിയില്‍ അടുത്ത ആഴ്ച ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് കുടുംബം. ന്യൂയോര്‍ക്കിലേയും ഹൂസ്റ്റണിലേയും കേസുകള്‍ നേരത്തെ പിന്‍വലിച്ചിരുന്നു. ആനന്ദ് ജോണ്‍ ലൈംഗികമായി ഉപയോഗിച്ചു എന്ന മോഡലുകളുടെ പരാതിയിലാണ് ആനന്ദ് ജോണ്‍ കസ്റ്റഡിയിലാകുന്നത്. ഈ കേസില്‍ 59 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ് ആനന്ദ്. 11വര്‍ഷത്തെ ശിക്ഷ ഇതിനോടകം ആനന്ദ് അനുഭവിച്ച് കഴിഞ്ഞു. ആദ്യം 1.3മില്യണ്‍ ഡോളറിന് ജാമ്യം അനുവദിച്ചെങ്കിലും, ഡാലസിലെ കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആനന്ദിന് എതിരെ കേസ് നല്‍കിയ പലരും ക്രിമിനല്‍ കേസിലും സദാചാര വിരുദ്ധ സംഭവങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. പോളിഗ്രാഫ് ടെസ്റ്റില്‍ ആനന്ദ് പാസ്സാകുകയും ചെയ്തു. കേസ് അന്വേഷിച്ച ബെവര്‍ലി ഹില്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനോട് കേസിന്റെ വിവരങ്ങള്‍ കൈമാറാന്‍ കഴിഞ്ഞ വര്‍ഷം ഡാലസ് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് വരെ അത് ചെയ്തിട്ടില്ല.ഈ പശ്ചാത്തലത്തിലാണ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here