Advertisement

നിപ നേരിടാൻ ജപ്പാനിൽ നിന്നും മരുന്ന് വരുന്നു

June 1, 2018
Google News 1 minute Read
new medicine to be imported from japan to fight nipah

നിപ ബാധ നേരിടാൻ ജപ്പാനിൽ നിന്നും പുതിയ മരുന്ന് വരുന്നു. മരുന്ന കൊണ്ടുവരാനുള്ള ശ്രമം ആരോഗ്യ വകുപ്പ് തുടങ്ങി. ഓസ്‌ട്രേലിയയിൽ പരീക്ഷിച്ച് കൂടുതൽ ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്ന് ഇന്ന് രാത്രിയോടെ എത്തിച്ചേരും. കോഴിക്കോട് കോട്ടൂരിൽ ഒരാൾ കൂടി മരിച്ചതോടെ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്.

ഫാവിപിരാവിർ (Favipiravir) എന്ന് മരുന്നാണ് ജപ്പാനിൽ നിന്നും എത്തിക്കാൻ ശ്രമിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന റിബാവിറിനേക്കാളും (Ribavirin) ഫലപ്രദമാണ് ഇതെന്നാണ് കരുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here