രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ ഫിറ്റ്‌നസ് ചലഞ്ചിന് മോഹന്‍ലാലിന്റെ മറുപടി (വീഡിയോ കാണാം)

കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ആരംഭിച്ച ഫിറ്റ്‌നസ് ചലഞ്ചിന് നടന്‍ മോഹന്‍ലാലിന്റെ മറുപടി. ജിമ്മില്‍ വെയ്റ്റ് ഉയര്‍ത്തുന്ന തന്റെ വീഡിയോ ട്വിറ്ററിലൂടെ മോഹന്‍ലാല്‍ ഷെയര്‍ ചെയ്തു. മെയ് 30 നാണ് ദേശീയ കായികമന്ത്രി തുടങ്ങിവെച്ച ഫിറ്റ്‌നെസ് ചലഞ്ച് മോഹന്‍ലാല്‍ ഏറ്റെടുക്കുന്നതായി അറിയിച്ചത്. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഒരു ഫോട്ടോ മാത്രമാണ് മോഹന്‍ലാല്‍ അന്ന് പങ്കുവെച്ചത്. എന്നാല്‍, ഇന്നിതാ 36 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top