സീതയെ തട്ടികൊണ്ടുപോയത് രാമന്‍!!! ഗുജറാത്തിലെ പാഠപുസ്തകം ഇങ്ങനെയാണ്…

അക്ഷര പിശകുകള്‍ മാത്രം നിറഞ്ഞതല്ല ഗുജറാത്തിലെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകം. ചരിത്ര വസ്തുതകളും തെറ്റായി അടിച്ചുവന്നിരിക്കുകയാണ് ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്സ്റ്റ്ബുക്ക്‌സ് പുറത്തിറക്കിയ 12-ാം ക്ലാസ് പാഠപുസ്തകത്തില്‍. സംസ്‌കൃത സാഹിത്യം പഠിപ്പിക്കുന്ന പാഠപുസ്തകത്തിലാണ് വസ്തുതാപരമായ തെറ്റ് കണ്ടെത്തിയത്. സംസ്‌കൃത പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിലാണ് കഥ തന്നെ മാറ്റിയെഴുതിയത്.
ഇന്‍ട്രൊഡക്ഷന്‍ ടു സാന്‍സ്‌ക്രിറ്റ് ലിറ്ററേച്ചര്‍ എന്ന ബുക്കില്‍ കാളിദാസന്റെ രഘുവംശമാണ് ഒരു പാഠഭാഗം. ‘രാമന്‍ സീതയെ തട്ടിക്കൊണ്ടുപോയതിനേപ്പറ്റി ലക്ഷ്മണന്‍ വിവരിക്കുന്ന’ എന്നാണ് പരാമര്‍ശം. ഇത്തരം ഗുരുതരമായ വീഴ്ച്ചകള്‍ സംഭവിച്ചതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്സ്റ്റ്ബുക്‌സ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡോക്ടര്‍ നിധിന്‍ പേത്താനി ആദ്യം ഇക്കാര്യത്തേക്കുറിച്ച് അറിയില്ല എന്നാണ് പ്രതികരിച്ചത്. എന്നാല്‍ പരിഭാഷ തെറ്റിയതാണ്, ഗുജറാത്തിയിലുള്ള ബുക്കില്‍ ഈ പ്രശ്‌നമില്ല എന്നും പിന്നീട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here