23 വയസുള്ള പെണ്ണിന്റെ തന്തയാണ് ഞാന്‍, ധൈര്യത്തോടെ പറയുന്നു…, ഒരു അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്

മകള്‍ തനിക്ക് പ്രിയപ്പെട്ടവനോടൊപ്പം ഒന്നിച്ച് ജീവിക്കാന്‍ ആരംഭിച്ചത് ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കള്‍ മനസിലെ പക വീട്ടിയത് മകളുടെ ഭര്‍ത്താവിനെ ദാരുണമായി കൊലപ്പെടുത്തിയാണ്. കോട്ടയത്തെ കെവിന്റെ കൊലപാതകം കേരളത്തിന്റെ മനസാക്ഷിയെ പൊള്ളിക്കുകയാണ്. പ്രായപൂര്‍ത്തിയായ പെണ്ണും ആണും അവര്‍ക്കിഷ്ടപ്പെട്ടവര്‍ക്കൊപ്പം ജീവിക്കുന്നതിന് നിയമം പോലും പിന്തുണച്ചിട്ടുള്ള സമൂഹത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു അച്ഛന്‍ തന്റെ മകളുടെ ഭാവി ജീവിതത്തില്‍ തനിക്കുള്ള പങ്കിനെ കുറിച്ച് ഏറ്റവും കുറഞ്ഞ വരികളില്‍ എഴുതിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി.
ദുരഭിമാന കൊല എന്ന അവസ്ഥയില്‍ കേരളം എത്തിനില്‍ക്കുമ്പോള്‍ പ്രസാദ് കെജി എന്ന പിതാവ് തന്‍റെ മകള്‍ക്ക് എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. മകള്‍ക്ക്, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല താന്‍ നല്‍കുന്നതെന്നും അത് അവളുടെ അവകാശമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രസാദ് കെ.ജി എന്ന പിതാവ്.
പ്രസാദ് കെ.ജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ. ധൈര്യത്തോടെ പറയുന്നു…
യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ ഞാനവൾക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാൻ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാൻ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല. ഒരു കാര്യത്തിൽ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത് .സ്വയംപര്യാപ്ത നേടാൻ. അതിനുള്ള സഹായം ചെയ്തുകൊടുക്കൽ ഒരു പിതൃ നിർവഹണമാണ്. ഞാനതു ചെയ്യാൻ ബാധ്യത പേറുന്ന മകൾ സ്നേഹി .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here