ചെങ്ങന്നൂരിലെ പരാജയം ഏറ്റെടുക്കുന്നു: രമേശ് ചെന്നിത്തല

Ramesh Chennithala 1

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയം ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, പരാജയത്തിന്റെ പേരില്‍ മറ്റാരെയും പഴിക്കുന്നില്ല. തോല്‍വിയുടെ ഉത്തരവാദിത്വം ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെഎസ്‌യു സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സംഘടനാതലത്തില്‍ അടിമുടി അഴിച്ചുപണി വേണമെന്ന് കെഎസ്‌യു നേതൃത്വം ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top