കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച നടക്കുമെന്ന് ട്രംപ്

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടിയ്ക്ക് തയ്യാറാണെന്ന് വീണ്ടും ട്രംപ്. ഇത് നാലാം തവണയാണ് ഈ വിഷയത്തില്‍ ട്രംപ് നിലപാട് മാറ്റുന്നത്. ഇക്കഴിഞ്ഞ മെയ് 24നാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഉച്ചകോടിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചത്. തൊട്ടടുത്ത ദിവസം കൂടിക്കാഴ്ച നടന്നേക്കാം എന്നായിരുന്നു പ്രതികരണം. അതേസമയം തന്നെ റഷ്യൻ വിദേശകാര്യമന്ത്രി കിമ്മുമായി കൂടിക്കാഴ്ച നടത്തിയതിലുള്ള നീരസവും ട്രംപ് പങ്കുവച്ചു. എന്താണ് ഇരുവരുടെയും കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞു.
ജൂൺ 12 മുതൽ ഉത്തരകൊറിയയുമായി മികച്ച ബന്ധമായിരിക്കും അമേരിക്കയ്ക്ക് ഉണ്ടാവുകയെന്നും ഉത്തരകൊറിയയ്ക്കെതിരെ ഉപരോധങ്ങളൊന്നും തന്നെ ഇനി ഏർപ്പെടുത്തില്ലെന്നും ട്രംപ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here