Advertisement

സ്റ്റേഷന്‍ ചുമതല സിഐമാര്‍ക്ക് നല്‍കണം

June 3, 2018
Google News 0 minutes Read

എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ചുമതല സിഐമാര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശം. എഡിജിപി ആനന്ദകൃഷ്ണ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിഐമാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ ഡിവൈഎസ്പിമാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇത് പ്രായോഗിക ബുദ്ധിമുട്ടിന് കാരണാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐമാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ ഉടന്‍ തന്നെ ചുമതല കൈമാറ്റം നടക്കണമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 207 സ്റ്റേഷനുകളില്‍ മാത്രമാണ് നിലവില്‍ സിഐമാര്‍ ചുമതലയിലുള്ളത്. ബാക്കിയുള്ള 268 സ്റ്റേഷനുകളിലും സിഐമാര്‍ക്ക് ചുമതല നല്‍കാന്‍ ഉത്തരവാകണമെന്ന് ആനന്ദകൃഷ്ണ സമിതി നിര്‍ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here