സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. എല്‍ഡിഎഫിന് രണ്ട് സീറ്റുകളാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കാനുള്ളത്. ഇതില്‍ ഒരു സീറ്റ് സിപിഎമ്മിനും രണ്ടാമത്തെ സീറ്റ് സിപിഐക്കുമാണ് മുന്നണി നല്‍കുക.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം കൂട്ടായ്മയുടെ വിജയമാണെന്ന് കോടിയേരി അവകാശപ്പെട്ടു. കേരളത്തിലെ ചില മാധ്യമങ്ങള്‍ യുഡിഎഫിന് അനുകൂലമായി മാധ്യമപ്രവര്‍ത്തനം നടത്തുകയായിരുന്നു തിരഞ്ഞെടുപ്പ് വേളയില്‍ ചെയ്തതെന്ന വിമര്‍ശനവും കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News