Advertisement

മുതിർന്ന മാധ്യമ പ്രവർത്തക ലീലാ മേനോൻ അന്തരിച്ചു

June 3, 2018
Google News 1 minute Read
24 site image leela menon

മുതിർന്ന മാധ്യമപ്രവർത്തക ലീലാ മേനോൻ അന്തരിച്ചു. 86വയസ്സായിരുന്നു. കൊച്ചിയിൽ വച്ചാണ് അന്ത്യം. അസുഖബാധിതയായതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.  ജന്മഭൂമി ചീഫ് എഡിറ്ററായിരുന്നു. 1978 ലാണ് ലീലാമേനോൻ പത്രപ്രവർത്തക രംഗത്ത് എത്തുന്നത്. ഇന്ത്യൻ എക്സ്പ്രസിലായിരുന്നു തുടക്കം. 2000–ത്തിൽ പ്രിൻസിപ്പൽ കറസ്പോണ്ടന്റായിരിക്കെ പിരിഞ്ഞു. പോസ്റ്റ് ഓഫീസിലെ ജോലി ഉപേക്ഷിച്ചാണ് പത്രപ്രവർത്തനത്തിലേക്ക് വന്നത്. ഒൗട്ട്ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയിൽ പംക്തികൾ എഴുതിയിട്ടുണ്ട്. 1932–ൽ എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടിൽ പാലക്കോട്ട് നീലകണ്ഠൻ കർത്താവിന്റെയും ജാനകിയമ്മയുടെയും മകളായിട്ടാണ് ജനനം. പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്കര മേനോനാണ് ഭർത്താവ്.

നിലയ്ക്കാത്ത സിംഫണി’ എന്ന ആത്മകഥയും ‘ഹൃദയപൂര്‍വം’ എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here