സാമി 2 ട്രെയ്‌ലര്‍ പുറത്തിറങ്ങി; മാസ് പരിവേഷത്തില്‍ വിക്രം

ചിയാന്‍ വിക്രം നായകനായെത്തുന്ന സാമി 2വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ചിയാന്റെ നായികയായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം വിക്രത്തിന്റെ ആരാധകര്‍ ഏറ്റെടുത്തു. ജൂണ്‍ 14നാണ് ചിത്രം തിയറ്ററുകളിലെത്തുക. സാമി ആദ്യ ഭാഗത്തിന്റെ സംവിധായകനായ ഹരി തന്നെയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top