Advertisement

മുഖ്യമന്ത്രിയുടെ സുരക്ഷാവലയത്തെ വിമര്‍ശിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍

June 3, 2018
0 minutes Read
Senkumar and cm

പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാവലയം അരോചകമാണെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ ഉപദേശകനെ പോലെ മറ്റൊരു അധികാരകേന്ദ്രത്തിന്റെ ആവശ്യമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. പല പോലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥര്‍ കേസ് ഡയറി തിരുത്തകയാണെന്നും സെന്‍കുമാര്‍ ആരോപിച്ചു.

പൊലീസിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെൻകുമാർ ആരോപണം ഉന്നയിച്ചത്. യോഗത്തിനെത്തിയ സെന്‍കുമാര്‍ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മൂന്ന് പേജുകളിലായി എഴുതി നല്‍കുകകയും  ചെയ്തു. ഈ കുറിപ്പിലാണ്  മുഖ്യമന്ത്രിയുടെ ഉപദേശകനടക്കമുള്ളവരെ രൂക്ഷമായി സെന്‍കുമാര്‍ വിമര്‍ശിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top