Advertisement

കെവിന്റെ കൊല; പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

June 3, 2018
0 minutes Read
kevin new

കെ​വി​ൻ കൊ​ല​ക്കേസി​ലെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണ​സം​ഘം പ്രത്യേക മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. കെ​വി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​ത തേ​ടി​യാ​ണ് പ്ര​ത്യേ​കാ​ന്വേ​ഷ​ണ​സം​ഘം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്.​ മുങ്ങി​മ​ര​ണ​ത്തി​നും മു​ക്കി​ക്കൊ​ല​യ്ക്കും സാ​ധ്യ​ത ന​ൽ​കിയാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കെവിന്റെ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. മുങ്ങി മരിച്ചതോണോ, ബലമായി വെള്ളത്തില്‍ മുക്കിയതാണോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. കെവിന്റെ മരണ ദിവസം നടന്ന സംഭവങ്ങള്‍ പുനഃരാവിഷ്കരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പോലീസ്.  ഇ​ന്ന് പ്ര​തി​ക​ളെ ചാ​ലി​യേ​ക്ക​ര പു​ഴയുടെ സമീപത്ത് എത്തിച്ച്​ അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഇവിടെ നിന്നാണ് കെവിന്റെ മൃതദേഹം ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top