Advertisement

അരുവാക്കോട് വേശ്യാവൃത്തിയും കരുത്തുറ്റ മാധ്യമപ്രവര്‍ത്തക ലീലാ മേനോനും…

June 4, 2018
1 minute Read

പ്രശസ്ത മാധ്യമപ്രവര്‍ത്തക ലീലാ മേനോന് വിട ചൊല്ലി കേരളം. ജന്മഭൂമിയുടെ മുഖ്യപത്രാധിപ സ്ഥാനത്ത് തുടരവെ ലീലാ മേനോന്‍ അക്ഷരങ്ങളുടെ ലോകത്ത് നിന്ന് വിട പറഞ്ഞെങ്കിലും കരുത്തുറ്റ ആ മാധ്യമപ്രവര്‍ത്തകയെ കേരളം അഭിമാനത്തോടെ സ്മരിക്കുകയാണ്.

നിലമ്പൂര്‍ അരുവോക്കോട് വേശ്യാവൃത്തി വിഷയം പുറംലോകം അറിയുന്നത് ലീലാ മേനോന്റെ തൂലികയില്‍ നിന്നാണ്. തന്റെ സുഹൃത്ത് വഴിയാണ് ലീലാ മേനോന്‍ അരുവാക്കോട് വേശ്യാവൃത്തിയെ കുറിച്ച് അറിയുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല, അമ്മമാരുടെ പിമ്പുകളാണ് ഭൂരിഭാഗം പെണ്‍കുട്ടികളും. അരുവാക്കോട് ചെറിയ പെണ്‍കുട്ടികള്‍ മുതലുള്ളവര്‍ വേശ്യാവൃത്തിക്ക് പാത്രമാകുന്നു. അതിന് പല അമ്മമാരും കൂട്ടുനില്‍ക്കുന്നതായും ലീലാ മേനോന്‍ അന്വേഷിച്ച് കണ്ടെത്തി.

അതേ തുടര്‍ന്ന് അരുവാക്കോടിലെ സ്ത്രീകളെ ഇന്റര്‍വ്യൂ ചെയ്യാന്‍ ലീലാ മേനോന്‍ തുനിഞ്ഞിറങ്ങി. ലീലാ മേനോന്റെ തൂലികയിലൂടെയാണ് പുറംലോകം അരുവാക്കോട് വേശ്യാവൃത്തിയെ കുറിച്ച് അറിയുന്നത്. അരുവാക്കോടുള്ള സ്ത്രീകളെ ഇന്റര്‍വ്യൂ ചെയ്തതിലൂടെ ലീലാ മോനോന്‍ അറിഞ്ഞത് ഞെട്ടിക്കുന്ന വസ്തുതകള്‍- എന്തിനാണ് നിങ്ങള്‍ ഇതുചെയ്യുന്നതെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞു, ‘പണിക്കുപോയാല്‍ കൂലി ഇരുപതുരൂപയേ കിട്ടൂ. ഇതിന് ഇരുനൂറു രൂപ കിട്ടും. മിക്ക വീടുകള്‍ക്കും രണ്ടുവാതിലുണ്ട്. കുട്ടികളാണ് പൊലീസ് വരുന്നുണ്ടോ എന്ന് നോക്കുന്നത്. അവര്‍ക്ക് ഒരു കോഡുഭാഷയുണ്ട്. അതുപറഞ്ഞാല്‍ പുരുഷന്മാര്‍ ഓടി രക്ഷപ്പെടും’. അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു ഇത്.

ലീലാ മേനോന്‍ ഓര്‍മ്മയായെങ്കിലും ചങ്കുറപ്പുള്ള ആ മാധ്യമപ്രവര്‍ത്തകയുടെ തൂലിക കേരളം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കും…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top