എയർ ഫോഴ്‌സ് വിമാനം തകർന്നു; ഒരു മരണം

എയർ ഫോഴ്‌സിൻറെ ജാഗ്വാർ എയർ ക്രാഫ്റ്റ് തകർന്ന് ഒരു മരണം. ഗുജറാത്തിലെ കച്ചിലുള്ള ബരേജ ഗ്രാമത്തിലാണ് അപകടം. പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമം നടത്തിയെങ്കിലും അപകടത്തിൽ ജീവൻ നഷ്ടപ്പെടുകയാണ് ഉണ്ടായത്. പൊലീസും രക്ഷ സേനയും കൂടാതെ ജാംനഗർ എയർ ഫോഴ്‌സ് ടീമും സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
സാധാരണ പരിശീലന ദൗത്യത്തിലായിരുന്നു വ്യോമസേനയുടെ വിമാനമെന്നാണ് റിപ്പോർട്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here