Advertisement

ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം: കോടിയേരി ബാലകൃഷ്ണന്‍

June 6, 2018
0 minutes Read

സംസ്ഥാനത്തെ പോലീസ് സേനയില്‍ ചെറിയൊരു വിഭാഗം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ന്യൂനപക്ഷം ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അത്തരക്കാരെ സര്‍വീസില്‍ നിന്നുതന്നെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണവിധേയരായിട്ടുള്ളവര്‍ ഒന്നും തന്നെ ഇപ്പോഴത്തെ പോലീസ് അസോസിയേഷന്റെ ഭാഗമായുള്ളവരല്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ആരോപണങ്ങള്‍ നേരിടുന്നത്. അതിനാല്‍ തന്നെ ഇതിലെ കളികള്‍ വ്യക്തമാണ്.

കോട്ടയത്തെ കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ അറസ്റ്റിലായിരിക്കുന്ന എഎസ്‌ഐ ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി നടന്നയാളാണ്. ഉമ്മന്‍ ചാണ്ടിയുടെ സുരക്ഷാ ചുമതലയുമായി നടന്നയാളാണ് എഎസ്‌ഐ. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥന്‍. കോടിയേരി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top