വെസ്റ്റ് ബാങ്കിൽ 21 കാരനെ ഇസ്രായേൽ വെടിവെച്ചുകൊന്നു

വെസ്റ്റ് ബാങ്കിൽ 21കാരനെ ഇസ്രായേൽ വെടിവെച്ചുകൊന്നു. ഇസാദിൻ തമീമി എന്ന പലസ്തീൻ യുവാവാണ് ഇസ്രായേൽ സൈനികരുടെ വെടിയുണ്ടക്ക് ഇരയായത്. ഇസ്രായേൽ സൈന്യത്തെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് തമീമിയേയും ഒരു പറ്റം ചെറുപ്പക്കാരേയും ഇസ്രായേൽ സൈന്യം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പലസ്തീൻ ആരോപിക്കുന്നു.
ബി സല ഗ്രാമത്തിൽ കടന്ന് കയറിയായിരുന്നു ഇസ്രായേൽ സൈന്യത്തിൻറെ നടപടി. 21 വയസ് മാത്രമുള്ള തമീമീയുടെ കഴുത്തിൽ നിന്ന് മൂന്ന് ബുള്ളറ്റുകളാണ് കണ്ടെടുത്തത്. 45 മീറ്റർ മാത്രം ദൂരത്ത് നിന്നാണ് സൈനികൻ തമീമിയെ വെടി വെച്ചതെന്നും ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
മാർച്ച് 30 തുടങ്ങി ഇസ്രായേൽ തുടർന്ന് വരുന്ന അക്രമങ്ങളിൽ മാത്രം 119 പലസ്തീൻ പൌരൻമാരാണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുകയായിരുന്ന റസൽ അൽ നജാർ എന്ന നഴ്‌സിനെ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ വെടിവെച്ചു കൊന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here