Advertisement

ഇസ്രയേലിലേക്ക് ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്ത് യെമന്‍: പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

4 days ago
1 minute Read
israel

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈന്യം. ബാലസ്റ്റിക് മിസൈലുകളാണ് തൊടുത്തത്. ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. യെമനില്‍ നിന്നുള്ള മിസൈലുകള്‍ തടുത്തെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭീഷണി തടയാന്‍ അതിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്നും ഇസ്രയേല്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിലെ നിരവധി പ്രദേശങ്ങളില്‍ സൈറനുകള്‍ മുഴങ്ങി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള് ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ യെമന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

യുഎസ് ഇടപെടലിനെ തുടര്‍ന്ന് ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിനു തയാറായതോടെ മേഖലയിലെ സംഘര്‍ഷം അവസാനിച്ചിരുന്നു. ഖത്തറിലെ വ്യോമത്താവളം ഇറാന്‍ ആക്രമിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 12 ദിവസത്തെ സംഘര്‍ഷത്തിനുശേഷമായിരുന്നു വെടിനിര്‍ത്തല്‍.

Story Highlights : Yemen launches missile towards Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top