Advertisement

സീറ്റ് കോണ്‍ഗ്രസിന് തന്നെ; കേരളാ കോണ്‍ഗ്രസിന്റെ അവകാശവാദം പിന്നീട് പരിഗണിക്കും

June 7, 2018
Google News 0 minutes Read
KM Mani Chengannur

യുഡിഎഫിന്റെ രാജ്യസഭാ സീറ്റിന് വേണ്ടി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അവകാശവാദം ഉന്നയിച്ചെങ്കിലും അത് പിന്നീട് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ്. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നത് പിന്നീട് ആലോചിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഇതോടെ, പി.ജെ. കുര്യന്റെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. രാജ്യസഭാ സീറ്റിലേക്ക് പി.സി. ചാക്കോ, എം.എം. ഹസന്‍ തുടങ്ങിയവരില്‍ ഒരാളെ പരിഗണിക്കണമെന്ന് പി.ജെ. കുര്യനും മുന്നണിയെ അറിയിച്ചിട്ടുണ്ട്. യുവ എംഎല്‍എമാര്‍ പി.ജെ. കുര്യന്‍ ഒരിക്കല്‍ കൂടി രാജ്യസഭയിലെത്തുന്നതിനെ എതിര്‍ത്ത സാഹചര്യത്തിലാണ് പുതുമുഖത്തിനായി കോണ്‍ഗ്രസ് അന്വേഷണം ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here