മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് കൊണ്ട് പാട്ട് കേട്ട യുവാവ് ഷോക്കേറ്റ് മരിച്ചു

മൊബൈൽ ഫോണിൽ നിന്ന് ഹെഡ് ഫോണ്‍ ഉപയോഗിച്ചു പാട്ടുകേൾക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു യുവാവ് മരിച്ചു.തഥ് സിംഗ് എന്ന ഇരുപത്തിരണ്ടുകാരനാണു മരിച്ചത്. മൊബൈല്‍ ചാര്‍ജ്ജ് ചെയ്ത് കൊണ്ട് ഹെഡ് ഫോണില്‍ പാട്ട് കേള്‍ക്കുകയായിരുന്നു തഥ് സിംഗ്. ചണ്ഡിഗഡിലെ യമുനാനഗറിലാണ് സംഭവം. ഇയാള്‍ പാട്ട് കേള്‍ക്കുന്ന സമയത്ത് വീട്ടില്‍ കറണ്ട് ഇല്ലായിരുന്നു. പെട്ടെന്ന് കറണ്ട് വന്നതിന് പിന്നാലെ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News