20
May 2019
Monday

സാൻട്രോ കാറിലെത്തി ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു; ദൃശ്യങ്ങൾ പുറത്ത്

woman drops a new born baby on a street from a car

തുണിയിൽപ്പൊതിഞ്ഞ ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു. കാറിലെത്തിയ സ്ത്രീ കുഞ്ഞിനെ വീട്ട് പടിക്കൽ വെക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലെ മുസ്സാഫർനഗറിലാണ് സംഭവം. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

സാൻട്രോ കാറിലെത്തിയ യുവതി കാറിൻറെ ചില്ല താഴ്ത്തി കുഞ്ഞിനെ പുറത്ത് വെക്കുന്നതാണ് സിസിടിവിയൽ പതിഞ്ഞത്. വേഗത്തിൽ വന്ന കാർ പൊടുന്നനെ നിർത്തി കുഞ്ഞിനെ വീട്ട് പടിക്കൽ ഉപേക്ഷിച്ച് ഉടൻ തന്നെ പോകുന്നത് കാണാം.

കുഞ്ഞിനെ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിലറിയിച്ചു. പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലാക്കി. ദൃശ്യത്തിൽ കണ്ട കാറിൻറെ ഉടമയ്ക്കായുള്ള തിരച്ചിൽ തുടങ്ങി.

woman drops a new born baby on a street from a car

Loading...
Top