മാണി വിഭാഗത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

മുന്നണി പ്രവേശം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള കോൺഗ്രസ് എമ്മിന്റെ പാർലമെന്ററി പാർട്ടിയോഗം ഇന്ന് ചേരും. രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യോഗത്തില്‍ ഉണ്ടാവും. കേരളത്തിൽ യുഡിഎഫിന് ജയിക്കാവുന്ന രാജ്യസഭാ സീറ്റ് വേണമെന്ന കേരളകോൺഗ്രസ് എമ്മിന്റെ ആവശ്യം ഇന്നലെ ദില്ലിയിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് അംഗീകരിച്ചിരുന്നു.എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷൻ എം.എം. ഹസൻ എന്നിവർ വ്യാഴാഴ്ച ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമായത്. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ ഇതില്‍ നിര്‍ണ്ണായകമായി.
km mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here