Advertisement

മാണിയും കൂട്ടരും വീണ്ടും ‘കൈ’ പിടിച്ചു; ഒൗദ്യോഗിക പ്രഖ്യാപനം നടന്നു

June 8, 2018
Google News 0 minutes Read
K.M Mani Congress

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫ് മുന്നണിയിലേക്ക്. മുന്നണി പ്രവേശനം കെ.എം. മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഡിഎഫിന്റെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് മുന്നണി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിന് ശേഷമാണ് കെ.എം. മാണിയും ജോസ് കെ. മാണിയും മുന്നണി പ്രവേശനത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം കേരളാ കോണ്‍ഗ്രസ് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ വിപുലീകരിക്കാനാണ് ഈ തീരുമാനമെന്നും കെ.എം. മാണി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here