Advertisement

‘യുഎസ് പ്രസിഡന്റുമായുള്ള പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ച ഇന്ത്യയ്ക്ക് തിരിച്ചടി’; കോൺഗ്രസ്

June 18, 2025
Google News 2 minutes Read

പാകിസ്താൻ സൈനിക മേധാവി അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത് ഇന്ത്യക്ക് തിരിച്ചടിയെന്ന് കോൺഗ്രസ്. വിഷയത്തിൽ അടിയന്തര സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ത്രീരാഷ്ട്ര പര്യടനത്തിനുശേഷം പ്രധാനമന്ത്രി രാജ്യത്ത് തിരിച്ചെത്തിയശേഷം സർവ്വകക്ഷി യോഗം വിളിക്കണം എന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ട്രംപും മോദിയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിനിടെ അസിൻ മുനീറുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ അതൃപ്തി അറിയിക്കണമായിരുന്നു എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പെഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ വെടിനിർത്തൽ നിലവിൽവന്നതിന് ശേഷമുള്ള മുനീറിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്.

Read Also: ‘യുദ്ധം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തിയത് പാകിസ്താന് മേൽ’; മലക്കം മറിഞ്ഞ് ട്രംപ്

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ചർച്ച നടത്തിയത്. കശ്മീർ വിഷയത്തിൽ അമേരിക്കയുടെ മധ്യസ്ഥത പ്രധാനമന്ത്രി തള്ളി. ഇന്ത്യ ഒരിക്കലും ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടി നിർത്തൽ ധാരണയിലേക്ക് എത്തിയതെന്നും മോദി ട്രംപിനോട് മോദി വ്യക്തമാക്കി. 35 മിനിട്ട് നീണ്ട സംഭാഷണത്തിൽ ഇറാൻ-ഇസ്രയേൽ സംഘർഷവും ചർച്ചയായി.

Story Highlights : Congress reacts to Donald Trump-Pakistan Army chief Asim Munir meeting in US

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here