സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് യുഡിഎഫ് മുന്നണിയുടെ പൂര്‍ണതയ്ക്ക്; ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

രാജ്യസഭാ സീറ്റ് കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്നണിക്ക് ഗുണം ചെയ്യുമെന്ന് മുസ്ലീം ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടി. കേരളാ കോണ്‍ഗ്രസിനെ തിരിച്ചെത്തിച്ചത് യുഡിഎഫ് മുന്നണിയുടെ പൂര്‍ണതയ്ക്കാണ്. പൂര്‍ണതയില്ലാത്ത മുന്നണിയുമായി ഇനി വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടാന്‍ സാധിക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തുകയാണ് കേരളാ കോണ്‍ഗ്രസിന്റെ വരവോടെ സാധ്യമാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയും മുന്നണിയും ഏല്‍പ്പിച്ച ദൗത്യമാണ് താന്‍ ചെയ്തത്. തനിക്ക് ഇതില്‍ പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ല. ഇപ്പോള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും നടത്തുന്ന വികാരപ്രകടനങ്ങളെ വിമര്‍ശനാത്മകമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here