‘ചിലരെ ഒഴിവാക്കുകയാണ് അദ്ദേഹത്തിന്റെ അജണ്ട’; ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി.ജെ. കുര്യന്‍

രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നതകള്‍ അരങ്ങേറവേ ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പി.ജെ. കുര്യന്‍. തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി കരുനീക്കം നടത്തുകയാണെന്ന് പി.ജെ. കുര്യന്‍ കുറ്റപ്പെടുത്തി.
ചിലരെ ഒഴിവാക്കുകയെന്ന വ്യക്തമായ അജണ്ട ഉമ്മന്‍ചാണ്ടിക്കുണ്ട്. തന്നെ ഒഴിവാക്കാന്‍ വേണ്ടി പാര്‍ട്ടിയിലെ യുവ നേതാക്കളെ രംഗത്തിറക്കിയത് ഉമ്മന്‍ചാണ്ടിയാണ്. ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചാണ് രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ ഉമ്മന്‍ചാണ്ടി കരുനീക്കം നടത്തിയത്. താന്‍ തന്നെ രാജ്യസഭാ സ്ഥാനാര്‍ഥിയായി വരണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആഗ്രഹം. എന്നാല്‍, അതിനെതിരെ ഉമ്മന്‍ചാണ്ടി കേരളാ കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി കളിക്കുകയായിരുന്നുവെന്നും പി.ജെ. കുര്യന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ തവണയും തന്നെ വെട്ടാന്‍ ഇത്തരത്തില്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നതായും പി.ജെ. കുര്യന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വ്യക്തിവിരോധവും വിദ്വേഷവുമാണ് ഇതിന്റെയെല്ലാം പിന്നില്ലെന്നും പി.ജെ. കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here