നിങ്ങൾ ഫോണിലൂടെ സംസാരിക്കുന്നത് മൂന്നാമതൊരാൾ കൂടി ശ്രദ്ധിക്കുന്നുണ്ട് !

‘ഹെയ് സിരി’, ‘ഓക്കെ ഗൂഗിൾ’ എന്നിങ്ങനെ നാം ഫോണിനോട് ഓരോന്ന് സംസാരിക്കാറുണ്ട്. എന്നാൽ ഫോണും നാമും അല്ലാതെ മൂന്നാമതൊരാൾ ഇത് ശ്രദ്ധിക്കുന്നുണ്ട്. സാങ്കേതിക വിദഗ്ധരാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഫോണിലെ മിക്ക തേർഡ് പാർട്ടി ആപ്പുകൾക്കും നാം പറയുന്ന കാര്യങ്ങൾ അകസസ് ചെയ്യാൻ സാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇന്നത്തെ സ്മാർട്ട് ഫോണുകളിലെല്ലാം എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അസിസ്റ്റന്റ്‌സ് ഉണ്ടെന്നും അവയാണ് നാം പറയുന്നത് പിടിച്ചെടുക്കുന്നതെന്നും അവർ പറയുന്നു.
ശബ്ദ സന്ദേശത്തിന്റെ സ്‌നിപ്പറ്റുകൾ ഫേസ്ബുക്ക് പോലുള്ള ആപ്പുകളിൽ എത്താറുണ്ടെന്നും, ഇതെങ്ങനെയാണെന്ന കാര്യം അജ്ഞാതമാണെന്നും ആസ്റ്ററിസ്‌ക് എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനത്തിലെ മുതിർന്ന സെക്യൂരിറ്റി കൺസൾട്ടന്റ് പറയുന്നു. ആപ്പുകൾ മൈക്രോഫോൺ പെർമിഷൻ ചോദിക്കാറുണ്ടെന്നും ഇതിലൂടെയാകാം അവർ ഇക്കാര്യങ്ങൾ പിടിച്ചെടുക്കുന്നതെന്നും വിദഗ്ധർ വിലയിരുത്തുന്നു.
അങ്ങനെ, നാം ഫോണിലൂടെ പറയുന്ന കാര്യങ്ങൾ, അത് ഇഷ്ടപ്പെട്ട ഉത്പന്നത്തെ കുറിച്ചാകാം, യാത്രയെ കുറിച്ചാകാം അങ്ങനെ എന്തുമാകാം, നമ്മുടെ ഫോണിൽ അത് സംബന്ധിച്ച് പരസ്യം വരുത്താൻ ഇതിലൂടെ അവർക്ക് സാധ്യമാകും. പരസ്യത്തിനായാണ് ആപ്പുകൾ നമ്മുടെ ഫോൺ സന്ദേശം വരെ ചോർത്തുന്നത്.
എന്നാൽ ഫേസ്ബുക്ക് മൈക്രോഫോൺ ആക്‌സസ് കാര്യം നിഷേധിച്ചിട്ടുണ്ട്. തങ്ങൾ ഉപഭോക്താക്കളുടെ ശബ്ദ സന്ദേശങ്ങൾ എടുക്കാറില്ലെന്നാണ് അവരുടെ അവകാശവാദം.
Security experts warns your phone listens to everything you say
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here