Advertisement

കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം

June 8, 2018
Google News 0 minutes Read
terrorsit attack against kashmir military vehicle

ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ സൈന്യത്തിൻറെ പട്രോൾ സംഘത്തിനെതിരെ തീവ്രവാദി ആക്രമണം. ഇന്ന് പുലർച്ചെ ഹരിൽ മേഖലയിലാണ് സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

കാശ്മീരിലെ കെർസാൻ മേഖലയിൽ സൈനിക പട്രോൾ വാഹനത്തിനു നേരെ ആക്രമണം നടന്ന് രണ്ട് ദിവസത്തിനുള്ളിലാണ് വീണ്ടും ആക്രമണമുണ്ടാകുന്നത്.

അതേസമയം, അതിർത്തികളിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ജമ്മുകാശ്മീരിലെത്തിയിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി അതിർത്തി പ്രദേശത്തെ ജനജീവിതം കണ്ടു മനസിലാക്കും. ജനങ്ങളുമായി മന്ത്രി സംവദിക്കുകയും ചെയ്യും. കുപ്‌വാരയിലും മന്ത്രി സന്ദർശനം നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here