രാജ്യസഭാ സീറ്റ്; യുഡിഎഫിലും മുറുമുറുപ്പ്

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ യുഡിഎഫിലും മുറുമുറുപ്പ്. ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്നാണ് എഎ അസീസ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. തിരുത്തല്‍ നടപടിയ്ക്കായി ഹൈക്കമാന്റ് ഇടപെടണമെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കിയത്. തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി വയ്ക്കണമെന്നും, ഈ യോഗം നേതാക്കളുടെ തന്നിഷ്ടം പ്രകടിപ്പിക്കാന്‍ വിളിച്ച് ചേര്‍ത്തതാണെന്നും ഷാനി മോള്‍ ഉസ്മാന്‍ കുറ്റപ്പെടുത്തി. പ്രവര്‍ത്തകുടെ വിശ്വാസം വീണ്ടെടുക്കാനവുള്ള നടപടി സ്വീകരിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കില്ല. ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് ജോണി നെല്ലൂര്‍ പറയുന്നതെങ്കിലും രാജ്യ സഭാ സീറ്റ് കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ യുഡിഎഫ് സെക്രട്ടറിയ്ക്ക് കടുത്ത അമര്‍ഷമുണ്ട്.
എന്നാല്‍ പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ വ്യക്തമാക്കിയത്. പൊതു വേദിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമില്ലെന്നും പിപി തങ്കച്ചന്‍ പ്രതികരിച്ചു.
shani mol usman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here