നാളെ ഭാരത് ബന്ദ്

bharath bandh on sunday

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിലാണ് ബന്ദ്. ബന്ദിന് മുന്നോടിയായി കർഷകർ ഇന്ന് നിരാഹാര സമരം നടത്തും

ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ കർഷക സമര കോർഡിനേഷൻ കമ്മിറ്റി നാളെ കരിദിനം ആചരിക്കും. എംഎസ് സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കുക, കാർഷിക കടം എഴുതി തള്ളുക, വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ജൂൺ ഒന്നിനാണ് കർഷക സംഘടനകൾ സമരം ആരംഭിച്ചത്. 10 ദിവസം നീളുന്ന സമരത്തിന്റെ അവസാന ദിനമായ നാളെ ഭാരത് ബന്ദ് നടത്തുമെന്നാണ് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിലുള്ള കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top