Advertisement

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും: എം.എം. ഹസന്‍

June 9, 2018
Google News 1 minute Read
mm hassan

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 16 സീറ്റുകളില്‍ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. യുഡിഎഫ് ഘടകകക്ഷികളായ മുസ്ലീം ലീഗ്- 2, കേരളാ കോണ്‍ഗ്രസ്- 1, ആര്‍എസ്പി- 1 എന്നിവര്‍ മറ്റ് സീറ്റുകളിലും മത്സരിക്കുമെന്ന് എം.എം. ഹസന്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് തന്നെയെത്തുമെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എംഎൽഎമാർ എല്ലാം യുഡിഎഫ് സ്ഥാനാർഥിക്ക് തന്നെ വോട്ടു ചെയ്യും. വിപ്പ് നൽകി കഴിഞ്ഞാൽ ആർക്കെങ്കിലും മാറ്റി ചെയ്യാൻ കഴിയുമോ എന്നും, അങ്ങനെ സംഭവിച്ചാൽ എന്താകും സ്ഥിതിയെന്ന് എല്ലാവർക്കും അറിവുള്ളതല്ലേയെന്നും ഹസൻ ചോദിച്ചു.

രാജ്യസഭാ സീറ്റ് വിട്ടു നൽകിയതിനെതിരേ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവും വികാരപ്രകടനവും കെപിസിസി മാനിക്കുന്നു. മുന്നണിയുടെ നിലനിൽപ്പിനായാണ് കോണ്‍ഗ്രസ് തത്കാലത്തേക്ക് വിട്ടുവീഴ്ച ചെയ്തത്. അടുത്ത ടേമിൽ ലഭിക്കുന്ന രണ്ടു സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും ഹസൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here