പുനലൂർ – ചെങ്കോട്ട ബ്രോഡ്‌ഗേജ് പാത ഇന്ന് നാടിന് സമർപ്പിക്കും

പുനലൂർ -ചെങ്കോട്ട ബ്രോഡ്‌ഗേജ് പാത ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈനാണ് പാതയുടെ ഉദ്ഘാടനം നിർവഹിക്കുക.
കമ്മീഷനിംഗിന്റെ ഭാഗമായി പുനലൂർ വരെയുള്ള പാലരുവി എക്‌സപ്രസ് തിരുനൽവേലിവരെ നീട്ടും. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസം ഓടുന്ന താംബരം എക്‌സപ്രസ് പ്രതിദിനമാക്കും. 14 പുതിയ തീവണ്ടികളുടെ നിർദ്ദേശവും നിലവിലെ തീവണ്ടികളുടെ സഞ്ചാര ദൈർഘ്യവും റെയിൽവേയുടെ പരിഗണനയിലാണ്.
റെയിൽവേ പാത കമ്മീഷൻ ചെയ്യുന്നതോടെ തമിഴ്‌നാടുമായുള്ള വ്യാപാര വാണിജ്യ ഗതാഗത ബന്ധം സുഗമമാക്കാനാവും. ജില്ലയുടെ ടൂറിസം സാധ്യതകൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here