പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്ന് ഹൈക്കമാന്‍ഡ്; നാളെ രാഷ്ട്രീയകാര്യ സമിതി ചേരും

കോണ്‍ഗ്രസിലെ പോര്‍വിളികളും ചേരിതിരിവ് രാഷ്ട്രീയവും അവസാനിക്കുന്നില്ല. പരസ്പരം പഴിചാരിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുന്നതായി ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഈ അവസരത്തില്‍ ഏറ്റവും വേഗത്തില്‍ തന്നെ നേതൃമാറ്റം നടപ്പിലാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
അതേ സമയം, രാജ്യസഭാ സീറ്റ് വിവാദത്തില്‍ പരസ്പരം പോരടിക്കുകയാണ് ഇപ്പോഴും നേതാക്കള്‍. ഉമ്മന്‍ചാണ്ടിയാണ് യുവ എംഎല്‍എമാരെ തനിക്കെതിരെ തിരിയിപ്പിച്ചതെന്ന പി.ജെ. കുര്യന്റെ ആരോപണം യുവ എംഎല്‍എമാര്‍ നിഷേധിച്ചു. തങ്ങള്‍ ആരുടെയും ചട്ടുകങ്ങളല്ലയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ തിരിച്ചടിച്ചു. നാളെ ദില്ലിയിലാണ് നിര്‍മായകമായ രാഷ്ട്രീയകാര്യസമിതി യോഗം നടക്കുന്നത്. യോഗത്തിലേക്ക് പി.ജെ. കുര്യന്‍ എത്തുമെന്നും തന്റെ പരാതികള്‍ രാഹുല്‍ ഗാന്ധി മുന്‍പാകെ നേരിട്ട് അറിയിക്കുമെന്നും പി.ജെ. കുര്യന്‍ പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ളതിനാല്‍ ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുത്തേക്കില്ല. നാളെ നടക്കുന്ന രാഷ്ട്രീയകാര്യസമിതി ഏറെ പ്രാധാന്യമുള്ളതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here