തീയറ്റര്‍ പീഡനം; പോലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്

എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്. ആദ്യ പോലീസ് സംഘത്തിന് വീഴ്ച പറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. തീയറ്റര്‍ ഉടമയുടേയും മൂന്ന് ജീവനക്കാരുടേയും മൊഴി വീണ്ടും രേഖപ്പെടുത്തി. കേസില്‍ കഴിഞ്ഞ വ്യാഴാഴ്ച പോലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സാക്ഷികളായ ചൈള്‍ഡ് ലൈന്‍ സ്പോര്‍ട്ട് കോ ഓഡിനേറ്റര്‍ പിടി ശിഹാബ്, തീയറ്റര്‍ മാനേജര്‍, രണ്ട് ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. തീയറ്ററില്‍ മാതാവിന് ഒപ്പം എത്തിയ ബാലികയെ പാലക്കാട് സ്വദേശിയായ വ്യവസായി മൊയ്തീന്‍ പീഡിപ്പിക്കുകയായിരുന്നു.
ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കേസ് നല്‍കിയെങ്കിലും കേസ് എടുക്കാന്‍ പോലീസ് കാലതാമസം വരുത്തുകയായിരുന്നു. ഒടുവില്‍ ചാനലുകളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ എസ്ഐ അറസ്റ്റ് ചെയ്തിരുന്നു. ചങ്ങരംകുളം എസ്ഐ കെജി.ബേബിക്കെതിരെ നേരത്തെ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു. എസ്ഐയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here